KeralaWayanad

വയനാട്ടിൽ വനത്തിൽ അതിക്രമിച്ച് കയറി; യൂട്യൂബർമാർക്കെതിരെ കേസെടുത്ത് വനം വകുപ്പ്

Please complete the required fields.




വയനാട്ടിൽ വനത്തിൽ അതിക്രമിച്ച് കയറിയ യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം സ്വദേശി കത്തിയൻവീട് സാഗർ ഉൾപ്പടെ ഏഴുപേരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്.

ഇവർ അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ വിഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തതിനാണ് കേസ്. ട്രാവലോഗ്‌സ് ഓഫ് വൈശാഖ് എന്ന വാളിൽ പ്രതികൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.വന്യജീവികൾക്ക് ശല്യമാവുന്ന വിധം റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും റീൽസ് ചിത്രീകരണത്തിനുമെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമൻ അറിയിച്ചു.

Related Articles

Back to top button