Kozhikode
ഷീബയുടെ മരണത്തിൽ ഞെട്ടി നാട്; അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത് മലയ്ക്ക് പോകാൻ മാലയിട്ട മകൻ

കോഴിക്കോട് : ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതമെടുത്ത മകൻ മാലയൂരി അമ്മയുടെ ചിതയ്ക്ക് തീകൊളുത്തി. തളീക്കരയിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ ഷീബയുടെ മൃതദേഹം സംസ്കരിച്ചു.
പട്ടർകുളങ്ങര സ്വദേശി ആയിനുകുന്നുമ്മൽ ഷീബ(43)യെയാണ് ഇന്നലെ രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . വീട്ടിലെ അടുക്കളയുടെ പുറക് വശത്തായി ജനാലയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . അയൽവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഷീബയുടെ ശരീരം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു .
കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം . കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം നാല് മണിയോടെ ഭർതൃവീട്ടിൽ എത്തിച്ചു. വീട്ടിലെ പൊതുദർശനത്തിന് ശേഷം അഞ്ചുമണിയോടെ സംസ്കരിച്ചു.
ഭർത്താവ് : ആയിനുകുന്നുമ്മൽ ശശി , മക്കൾ: അശ്വതി , അക്ഷയ്





