Kerala

സൂപ്പർ ലീഗ് കേരള സെമിയിൽ പ്രവേശിച്ച ആദ്യ ടീമായി കാലിക്കറ്റ് എഫ് സി, പ്രവേശനം മലപ്പുറത്തിനെ പരാജയപ്പെടുത്തി

Please complete the required fields.




തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ സ്വന്തം ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പേരടങ്ങുന്ന മലപ്പുറം എഫ്‌സിയെ 3-1ന് പരാജയപ്പെടുത്തി സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ സെമിഫൈനലിൽ പ്രവേശിച്ച ആദ്യ ടീമായി നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സി മാറി.തികച്ചും ആവേശം നിറഞ്ഞ നിമിഷങ്ങളാണ് ആതിഥേയർ സമ്മാനിച്ചത്. സീസണിലെ അഞ്ചാം വിജയത്തോടെ, എട്ട് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി കാലിക്കറ്റിന് അവസാന നാലിൽ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞു.

10 പോയിന്റുമായി മലപ്പുറം നാലാം സ്ഥാനത്താണ്, ഗോൾ വ്യത്യാസത്തിൽ അഞ്ചാം സ്ഥാനത്തുള്ള കണ്ണൂർ വാരിയേഴ്സിനേക്കാൾ മുന്നിലാണ് മലപ്പുറം. മത്സരത്തിൽ കാലിക്കറ്റ് രണ്ട് വൈകിയുള്ള ഗോളുകൾ നേടിയാതോടെയാണ് കളിയുടെ ഗതി മാറ്റിയത്.

88-)o മിനിറ്റിൽ മുഹമ്മദ് അജ്സലും 90+2-ൽ ഫെഡറിക്കോ ബോസോയും കാലിക്കറ്റ് എഫ് സിയുടെ മൂന്നാം ഗോൾ നേടിയാതോടെ കാലിക്കറ്റ് സെമി ബെർത്ത് ഉറപ്പിച്ചു. 12-ാം മിനിറ്റിൽ ജോനാഥൻ പെരേര ആതിഥേയരെ മുന്നിലെത്തിച്ചു, 54-ാം മിനിറ്റിൽ ഗാനി അഹമ്മദ് രണ്ടാം മഞ്ഞ ഗോൾ നേടിയപ്പോൾ മലപ്പുറം 10 പേരായി ചുരുങ്ങിയത്.

കേരള സൂപ്പർ ലീഗിൽ വ്യാഴാഴ്‌ച തൃശൂർ മാജിക് എഫ്‌സി ഫോഴ്‌സ കൊച്ചിയെ നേരിടും. തൃശൂർ കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് കളി.

Related Articles

Back to top button