India

ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി

Please complete the required fields.




ഡൽഹി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസിന്റെ വിമാനമാണ് ലാൻഡിംഗ് റൺവേക്ക് പകരം ടേക് ഓഫ്‌ റൺവേയിൽ ഇറങ്ങിയത്. ലാൻഡിംഗ് സമയത്ത് മറ്റ് വിമാനം റൺവേയിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.

​​കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന അരിയാന അഫ്ഗാൻ വിമാനത്തിനാണ് പിഴവുണ്ടായത്. വിമാനത്തിന് 29L റൺവേയിൽ ഇറങ്ങാനാണ് എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയിരുന്നത്. എന്നാൽ, പൈലറ്റ് വിമാനം 29R റൺവേയിൽ ഇറക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.06 ഓടെയാണ് സംഭവം.അതേസമയം, ലാൻഡിംഗിന് പിന്നാലെ പൈലറ്റ് തന്നെയാണ് തെറ്റായ റൺവേയിലാണ് വിമാനം ഇറക്കിയതെന്ന് എടിസിയെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു.​മോശം ദൃശ്യപരിധിയും വിമാനത്തിന്റെ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിനുണ്ടായ തകരാറുമാണ് റൺവേ മാറ്റി ലാൻഡ് ചെയ്യാൻ കാരണമായതെന്നാണ് വിമാനത്തിന്റെ ക്യാപ്റ്റൻ വ്യക്തമാക്കിയത്.

Related Articles

Back to top button