
കോഴിക്കോട് : പയ്യാനക്കൽ, നദീനഗർ വാർഡുകളിൽ എം.കെ. രാഘവൻ എംപിയുടെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർഥികളുടെ റോഡ്ഷോ നടത്തി. വിവിധ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളായ സൈബുന്നീസ, ഫസ്‌നാ ഷംസുദ്ദീൻ, എസ്.കെ. അബൂബക്കർ, സ്മിതാ ഷൽജി എന്നിവർ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എം.കെ. രാഘവൻ എംപി ഉദ്ഘാടനംചെയ്തു. എൻ.സി. അബൂബക്കർ, കെ.എം. അഭിജിത്ത്, അനീസ് ആദം, പി.വി. അവറാൻ, എം.പി. ബാബുരാജ്, പി.എം. റഫീക്ക്, കെ.എം. റഷീദ്, മൻസൂർ പയ്യാനക്കൽ, എം. മുഹമ്മദ് മദനി, ബഷീർ മീഞ്ചന്ത, പി.പി. റമീസ് തുടങ്ങിയവർ സംസാരിച്ചു.





