Kerala

പ‍ഞ്ചാമൃതം’ തയ്യാറാക്കിയത് പേ വിഷബാധയേറ്റ പശുവിന്‍റെ പാലില്‍; 170 പേര്‍ കൂട്ടത്തോടെ വാക്സീനെടുത്തു

Please complete the required fields.




ക്ഷേത്രത്തിലെ ആഘോഷത്തിന്‍റെ ഭാഗമായി പഞ്ചാമൃതം തയാറാക്കുന്നതിനെടുത്ത പാല്‍ പേ വിഷബാധയേറ്റ പശുവിന്‍റേതെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് നാട്ടുകാര്‍ കൂട്ടത്തോടെ വാക്സീനെടുത്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം.

ഇതേത്തുടര്‍ന്ന് പ്രസാദം കഴിച്ച 170 പേരാണ് അധികൃതരുടെ നിര്‍ദേശാനുസരണം റാബീസ് വാക്സീന്‍റെ ആദ്യ ഡോസ് എടുത്തത്. പേവിഷ ബാധയേറ്റ് ചത്ത പശുവിന് മൂന്ന് മാസം മുന്‍പാണ് പേപ്പട്ടിയുടെ കടിയേറ്റതെന്ന് അധികൃതര്‍ പറയുന്നു. പശുവിന്‍ പാലില്‍ നിന്ന് പേ വിഷ ബാധ പകരുമോ ഇല്ലയോ എന്നതില്‍ അധികൃതരും ഉറപ്പ് പറയാതിരുന്നതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്. തുടര്‍ന്ന് എല്ലാവരും ആദ്യ ഡോസ് വാക്സീന്‍ സ്വീകരിക്കുകയായിരുന്നു.

Related Articles

Back to top button