Alappuzha

ഒൻപതുവയസ്സുകാരിയോട് ലൈംഗികാതിക്രമം;വയോധികന് അഞ്ചുവർഷം തടവും പിഴയും

Please complete the required fields.




ആലപ്പുഴ: ഒൻപതുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 59-കാരനയ പ്രതിക്ക് അഞ്ചുവർഷം തടവും 20000 രൂപ പിഴയും വിധിച്ചു. ആര്യാട് പഞ്ചായത്ത് 17-ാം വാർഡിൽ മൂത്തേടത്ത് വീട്ടിൽ ക്ലെമന്റി(59)നെയാണ് ആലപ്പുഴ ജില്ലാ പോക്സോ കോടതി ജഡ്ജി റോയി വർഗീസ് ശിക്ഷ വിധിച്ചത്.

പോക്സോ 12-ാം വകുപ്പുപ്രകാരം രണ്ടുമാസം തടവും 10000 രൂപ പിഴയുംകൂടി ശിക്ഷയിൽ പറയുന്നുണ്ട്. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി. ഷെഫീക്കാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായ സീമ, എം.എച്ച്. അബു എന്നിവർ ഹാജരായി.സീനിയർ സിവിൽ പോലീസ് ഓഫീസർ ജോർജ്, എഎസ്‍ഐ അജിമോൾ എന്നിവർ പ്രോസിക്യൂഷന് സഹായികളായി. ശിക്ഷകേട്ട്‌ ബോധംകെട്ടുവീണ പ്രതിയെ നോർത്ത് പോലീസ് ‌ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button