Kozhikode

ജീവനക്കാരില്ല: തൊട്ടിൽപ്പാലം-തിരുവനന്തപുരം പ്രീമിയം സൂപ്പർഫാസ്റ്റ് ട്രിപ്പ് മുടങ്ങുന്നു

Please complete the required fields.




കോഴിക്കോട് : തൊട്ടിൽപ്പാലം മതിയായ ജീവനക്കാരി ല്ലാത്തതിനാൽ തൊട്ടിൽപ്പാലം-തിരുവനന്തപുരം പ്രീമിയം സൂപ്പർഫാസ്റ്റ് ട്രിപ്പ് മുടക്കൽ പതിവാകുന്നു. ദിവസവും രാത്രി 7.30-ന് തൊട്ടിൽപ്പാലത്തുനിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെടുന്ന പ്രീമിയം സൂപ്പർഫാസ്റ്റ് ബസാണ് രണ്ട് ദിവസമായി സർവീസ് നടത്താത്തത്‌. ബുധനാഴ്ചയും വ്യാഴാഴ്ചയും ബസ് ഓടിയില്ല.

ആവശ്യത്തിന് ഡ്രൈവർ കം കണ്ടക്ടർമാരില്ലാത്തതാണ് പ്രശ്നം. നിലവിൽ അഞ്ച് ഡ്രൈവർ കം കണ്ടക്ടർമാരുണ്ട്. അതിൽ രണ്ട് പേർ മെഡിക്കൽ ലീവിലാണ്. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കണക്കുപ്രകാരം തൊട്ടിൽപ്പാലം ഡിപ്പോയിൽ എട്ട് ഡ്രൈവർ കം കണ്ടക്ടർമാരെങ്കിലും വേണം. താത്‌കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് പല ട്രിപ്പുകളും മുടക്കമില്ലാതെ നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് തിങ്കളാഴ്ച രാവിലെ തൊട്ടിൽപ്പാലത്ത് എത്തി. അന്ന് വൈകീട്ട് 7.30-ന് അതെ ഡ്രൈവർ കം കണ്ട്കടർമാർ തിരിച്ച് തിരുവനന്തപുരത്തേക്ക് പോകാനും നിർബന്ധിതരായി. രണ്ട് ദിവസങ്ങളിലായി ഈ സർവീസ് ഓപ്പറേറ്റ് ചെയ്യിച്ചത് ദിവസവേതനത്തിന് ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരെ വെച്ചാണ്. അതിനു മുമ്പുള്ള രണ്ട് ദിവസങ്ങളിൽ ആരെയും കിട്ടാത്തതിനാൽ സർവ്വീസ് മുടങ്ങി.

താൽക്കാലിക ജിവനക്കാർ ആയതിനാൽ മേലുദ്യോഗസ്ഥർ പറയുന്നത് അനുസരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ, ഈ യാത്ര യാത്രക്കാരുടെ ജീവൻ പണയം വെച്ചുള്ളതാണ്. തൊട്ടിൽപ്പാലം-തിരുവനന്തപുരം രണ്ട് ഭാഗത്തേക്കായി ഏതാണ്ട് 1000-ന് മുകളിൽ കിലോമീറ്റർ ഓടണം മതിയായ വിശ്രമം ഇവർക്ക് കിട്ടാറില്ല. മതിയായ ഉറക്കം പോലുമില്ലാതെ അടുത്ത ദിവസവും ഡ്യൂട്ടി ചെയ്യുന്നത്. കൂടാതെ 7.30-ന് തൊട്ടിൽപ്പാലത്ത് നിന്ന എടുക്കുന്ന ബസ് 8.50-ന് കോഴിക്കോട് സ്റ്റാൻഡ് വിടണം. ഒരു മണിക്കൂർ ഇരുപത് മിനുട്ട് കൊണ്ട് കോഴിക്കോടെത്തി സ്റ്റാൻഡ് വിടണമെന്ന് സാരം. ഈ സമയക്രമം പാലിക്കാൻ വളരേ പ്രയാസമാണ്.

കൂടാതെ ഒരു സ്റ്റോപ്പിൽ പോലും വിശ്രമിക്കാനുള്ള സമയവും ഡ്രൈവർ കം കണ്ട്കടർമാർക്കില്ല. അടിക്കടി ട്രിപ്പ് മുടങ്ങുന്നതോടെ യാത്രക്കാരും പെരുവഴിയിലാണ്. തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ രാവിലെ ഡിപ്പോയിൽ നിന്ന് ഇന്ന് ബസ് ഉണ്ടാവില്ലെന്ന് വിളിച്ച് അറിയിക്കാറാണ്. ജോലി ആവശ്യത്തിനും മറ്റും തിരുവനന്തപുരത്തേക്ക് പോകുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
കൂടുതൽ ജീനക്കാരുള്ള ഡിപ്പോയിൽ നിന്ന് തൊട്ടിൽപ്പാലത്തേക്ക് ജീവനക്കാരെ തരണമെന്ന് ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ഡിപ്പോ കൺട്രോളർ ഇൻപെക്ടർ വി.എം. ഷാജി പറഞ്ഞു. അതേസമയം കൂലി വെട്ടിക്കുറച്ചു കൊണ്ടുള്ള പ്രീമിയം സർവ്വീസ് എന്ന പേരിൽ സർവ്വീസ് നടത്താൻ തയ്യാറല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയുമാണ് ചില ജീനക്കാർ. പഴയത് പോലെ സൂപ്പർ ഫാസ്റ്റ് ആയി ഓടാൻ അനുവദിക്കുകയാണെങ്കിൽ പോകാമെന്നാണ് ഇവരുടെ വാദം.

Related Articles

Back to top button