Idukki

വെള്ളം ആവശ്യത്തിന് മാത്രം എടുത്താമതിട്ടോ…! മൂലമറ്റം വൈദ്യുതി നിലയം അട‌ച്ചു; നാല് ജില്ലകളിൽ ജലവിതരണം തടസ്സപ്പെടും

Please complete the required fields.




തൊടുപുഴ: അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതി നിലയത്തിലെ 6 ജനറേറ്ററുകളുടെയും പ്രവർത്തനം ഇന്നലെ രാത്രി ഒൻപതോടെ നിർത്തി. തുടർന്നു കുളമാവിലെ ഇൻടേക് വാൽവിന്റെ ഷട്ടർ അടച്ചു. പുലർച്ചെ 2ന് ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ച് പെൻസ്റ്റോക്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞു. ഇന്നു രാവിലെ 9ന് അറ്റകുറ്റപ്പണികൾ തുടങ്ങും.

വൈദ്യുതി നിലയം അടയ്ക്കുന്നത് 4 ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ സാധ്യതയുണ്ട്.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും ശുദ്ധജലവിതരണം മുടങ്ങാൻ സാധ്യതയുള്ളതായി ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാൻ സാധ്യതയുള്ളതിനാൽ ആറിലെ ജലത്തെ ആശ്രയിച്ചു നിൽ ക്കുന്ന കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെട്ടേക്കും. 5, 6 ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണിക്കായാണു നിലയം അടച്ചിടുന്നത്. പണികൾ തീരാൻ ഒരു മാസമെടുക്കുമെന്നാണു കരുതുന്നത്.

Related Articles

Back to top button