Ernakulam

കോഴിക്കോട് നിന്ന് പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്

Please complete the required fields.




എറണാകുളം : കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊടകര മേല്‍പ്പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്.

കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ആണ് ലോറിയുടെ പുറകില്‍ ഇടിച്ചത്. ബസ് യാത്രക്കാരായ 15 ഓളം പേര്‍ക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.കൊടകര പോലീസും, ഹൈവേ പോലീസും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അതേസമയം, അപകടത്തില്‍പ്പെട്ട ലോറി നിര്‍ത്താതെ പോയതായാണ് വിവരം. അതിനിടെ, എറണാകുളം പെരുമ്പാവൂര്‍ അല്ലപ്രയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. 20ഓളം പേര്‍ക്കാണ് പരിക്കേറ്റത്. അപകടമുണ്ടായ ഉടനെ നാട്ടുകാരടക്കമുള്ളവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി.

Related Articles

Back to top button