India

കുതിരയേയും ഭയക്കണം? കോയമ്പത്തൂരില്‍ കുതിരകള്‍ കോര്‍പറേഷന്‍ ജീവനക്കാരനെ ഇടിച്ചിട്ടു, കടിച്ച് മുറിവേല്‍പ്പിച്ചു; വിഡിയോ പുറത്ത്

Please complete the required fields.




കോയമ്പത്തൂരില്‍ കുതിരയുടെ കടിയേറ്റ് കോര്‍പറേഷന്‍ കരാര്‍ ജീവനക്കാരന് പരിക്ക്. ജലവിതരണ ചുമതലയുള്ള ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. കസ്തൂരി നായ്ക്കന്‍ പാളയം നെഹ്‌റു നഗര്‍ ജനവാസ മേഖലയിലാണ് സംഭവം. റോഡിലൂടെപാഞ്ഞു വന്ന കുതിരകള്‍ സൈക്കിളില്‍ വന്ന ജയപാലിനെ ഇടിച്ചിട്ട ശേഷം കയ്യില്‍ കടിക്കുകയായിരുന്നു. ഇടതു കൈയിന് പരിക്കേറ്റ ജയപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുത്തിവയ്പ്പിന് വലിയ തുക വരുമെന്നതാണ് പ്രതിസന്ധി. കോര്‍പറേഷന്‍ കുത്തിവയ്പിന്റെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാരന്റെ കുടുംബം ആവശ്യപ്പെടുന്നത്.പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി വരുന്ന വിധത്തില്‍ കുതിരകളെ തെരുവിലൂടെ അഴിച്ചുവിട്ട ഉടമസ്ഥനെതിരെ നടപടിയെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. കുതിരകളുടെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുകയാണ്.

Related Articles

Back to top button