Kerala

മലപ്പുറത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

Please complete the required fields.




മലപ്പുറം: നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട സുസ്മിതയാണ് (20) മരണപ്പെട്ടത്. മലപ്പുറം കരുളായി ഉൾവനത്തിലെ കോളനി നിവാസിയാണ് സുസ്മിത.

കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കുപ്പമലയിൽ പാറ അളയിലാണ് കുടുംബം കഴിയുന്നത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ച ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രക്തസമ്മർദ്ദവും ശരീരത്തിൽ ഓക്സിജൻ്റ അളവും കുറഞ്ഞു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button