Kozhikode

നിരപരാധികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം; പി. ഗവാസ്

Please complete the required fields.




താമരശ്ശേരി : ഫ്രഷ്‌കട്ട് അറവുമാലിന്യസംസ്‌കരണകേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നിരപരാധികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സിപിഐ ജില്ലാസെക്രട്ടറി പി. ഗവാസ്. ജനകീയപ്രതിഷേധത്തിൽ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ട യഥാർഥ കുറ്റവാളികൾക്കുനേരേ പോലീസ് കർശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഷ്‌കട്ട് സംഘർഷവുമായി ബന്ധപ്പെട്ടുള്ള പോലീസ് നടപടിയെത്തുടർന്ന് ജനങ്ങൾക്ക് പ്രയാസം നേരിടുന്ന കരിമ്പാക്കുന്ന്, അമ്പലമുക്ക് പ്രദേശങ്ങളിലെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷത്തിൽ യഥാർഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കാനും അനാവശ്യ ഇടപെടലുകളും പരിശോധനകളും ഒഴിവാക്കാനുമുള്ള സർവകക്ഷിയോഗ തീരുമാനം കർശനമായി പാലിക്കുന്നുവെന്ന് ജില്ലാഭരണകൂടം ഉറപ്പാക്കണം.

ജില്ലയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിച്ചുകൊണ്ട് അറവുമാലിന്യനീക്കം വികേന്ദ്രീകൃതമാക്കി പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികൾ ഉണ്ടാവണമെന്നും ഗവാസ് കൂട്ടിച്ചേർത്തു. സിപിഐ താമരശ്ശേരി മണ്ഡലം സെക്രട്ടറി ടി.എം. പൗലോസ്, അസി. സെക്രട്ടറി എ.എസ്. സുബീഷ്, കരിമ്പാലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.ജെ. സിബി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Related Articles

Back to top button