India

യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ

Please complete the required fields.




ബെംഗളൂരുവിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീർ സ്വദേശി ആരതി ശർമ്മയുമാണ് അറസ്റ്റിലായത്. കാറിൽ സ്കൂട്ടർ ഉരസിയതിന്റെ വൈരാഗ്യത്തിൽ പിന്തുടർന്ന് എത്തി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ശനിയാഴ്ച ഇവരുടെ കാറിൽ ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റായ ദർശൻ എന്നയാളുടെ സ്കൂട്ടർ ഉരസിയിരുന്നു. മാപ്പ് പറഞ്ഞിട്ടും ദേഷ്യം അടങ്ങാതിരുന്ന മനോജ് സ്കൂട്ടറിനെ പിന്തുടർന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ ദർശൻ മരിച്ചിരുന്നു.

Related Articles

Back to top button