Ernakulam

കടുത്ത ചൂട്: കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

Please complete the required fields.




കൊച്ചി: കൂത്താട്ടുകുളം താമരക്കാട് തടിമില്ലിലെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. ഒഡീഷ സ്വദേശിയായ പാണ്ഡവ ബൈര (27)-യ്ക്കാണ് പൊള്ളലേറ്റത്. ഇയാളുടെ ഇരു കൈകളിലും കഴുത്തിലുമാണ് പരിക്കേറ്റത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കൈത്തണ്ടകളിൽ വലിയ കുമിളകൾ പ്രത്യക്ഷപ്പെട്ട നിലയിലായിരുന്നു. ഇയാളെ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തനിക്ക് ഉണ്ടായത് സൂര്യാതപമല്ല, പൊടികൊണ്ടുള്ള അലർജിയാണ് എന്നാണ് പരിക്കേറ്റ തൊഴിലാളിയുടെ വിശദീകരണം. എന്നാൽ ഇത് സൂര്യാതപം മൂലമുള്ള പൊള്ളലാണെന്നാണ് കൂത്താട്ടുകുളം സിഎച്ച്സിയിലെ ഡോക്ടർമാരുടെ വിലയിരുത്തൽ.

Related Articles

Back to top button