
താമരശ്ശേരി : കോരങ്ങാട് ആനപ്പാറപ്പൊയിൽ അനയ(9) മരിക്കാനിടയാക്കിയത് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലെ ചികിത്സപ്പിഴവാണെന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കാനെത്തിയ പ്രവർത്തകരെ കാഷ്വാലിറ്റിക്ക് മുൻവശം താമരശ്ശേരി പോലീസ് തടഞ്ഞു.
തുടർന്ന് പ്രവർത്തകർ ആശുപത്രി കെട്ടിടത്തിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്, വൈസ് പ്രസിഡന്റ് എം.പി. രാഗിൻ, അഷ്‌കർ അറക്കൽ, ഫിലിപ്പ് ജോൺ, ടി.ടി. അഭിനന്ദ്, കെ.കെ. റിഷാം എന്നിവരാണ് പ്രതിഷേധിച്ചത്. അഞ്ചുപേരെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.





