Kozhikode

താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേള വിജയത്തേരിൽ നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ

Please complete the required fields.




കോഴിക്കോട് : താമരശ്ശേരി സബ് ജില്ല ശാസ്ത്രമേളയിൽ വൻ വിജയം നേടി നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ. കട്ടിപ്പാറ എൽ പി ,യുപി, ഹൈസ്കൂളുകളിലായി രണ്ട് ദിവസം നടന്ന താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളകളിൽ എല്ലാ മേഖലകളിലും നസ്രത്ത് എൽ പി സ്കൂൾ മാസ്മരിക വിജയം നേടി.

സയൻസ് വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം സോഷ്യൽ സയൻസ് മൂന്നാം സ്ഥാനം ഗണിതശാസ്ത്രമേള മൂന്നാം സ്ഥാനം പ്രവർത്തിപരിചയ മേള നാലാം സ്ഥാനം എന്നിവ നേടിക്കൊണ്ട് താമരശ്ശേരി സബ് ജില്ലയിലെ മികച്ച വിദ്യാലയമായി നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ തൻ്റെ ജൈത്രയാത്ര തുടരുന്നു. സമാപന സമ്മേളനത്തിൽ വച്ച് താമരശ്ശേരി AEO യുടെയും മറ്റ് വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ഫാ.മിൽട്ടൺ മുള ങ്ങാശ്ശേരിയിൽ നിന്നും സ്കൂൾ പ്രധാന അധ്യാപിക ചിപ്പി രാജ് അധ്യാപകർ വിദ്യാർഥി പ്രതിനിധികൾ എന്നിവർ ട്രോഫി ഏറ്റുവാങ്ങി. ഉപജില്ലയിലെ 33 സ്കൂളുകളോട് മത്സരിച്ച് നസ്രത്തിന്റെ കുഞ്ഞുങ്ങൾ നേടിയ വിജയത്തെ സ്കൂൾ മാനേജർ Fr. മിൽട്ടൺ മുളങ്ങശ്ശേരി അഭിനന്ദിച്ചു. നാടിന്റെ അഭിമാനം ആയി മാറുന്നു നമ്മുടെ കുഞ്ഞുങ്ങൾ എന്ന് പിടിഎ പ്രസിഡന്റ്‌ ഷാഹിം ഹാജി അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് സംസാരിച്ചു.

Related Articles

Back to top button