
താമരശ്ശേരി : ഗവ. താലൂക്ക് ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ 32 ലക്ഷം രൂപ വാർഷികഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂർത്തീകരിച്ച കേന്ദ്രീകൃത ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി, നവീകരിച്ച ഒപി കാത്തിരിപ്പുകേന്ദ്രം എന്നിവയുടെയും ഐഡിബിഐ ബാങ്ക് ഹോപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ഉപകരണങ്ങളുടെയും ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് നിർവഹിച്ചു.
താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷനായി. ഐഡിബിഐ കോഴിക്കോട് സീനിയർ റീജണൽ മാനേജർ ഹെഡ് എം.സി. സുനിൽകുമാർ മുഖ്യാതിഥിയായി. ടി.എം. രാധാകൃഷ്ണൻ, എ.കെ. കൗസർ, അംബിക മംഗലത്ത്, കെ. മഞ്ജിത, കെ.പി. അശോകൻ, ഡോ. കെ. ഗോപാലകൃഷ്ണൻ, എസ്. ചന്തു, എച്ച്എംസി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.





