
കോഴിക്കോട് : കോഴിക്കോട് വടകരയിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് ജില്ലയിലെ മലോപ്പാറ കുർബാൻ മകൻ ആലം എസ് കെ (28) നെയാണ് വടകര എക്സൈസും സംഘവും പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്നും 1.820 കിലോഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു.
കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ വടകര നടക്കുതാഴ വെച്ച് വടകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൈ ലേഷ് പി മും സംഘവും ചേർന്ന് അറസ്റ് ചെയ്തത്.
പ്രതിയേയും തൊണ്ടി മുതലുകളും വടകര എക്സൈസ് റേഞ്ച് ഓഫീസ് ഹാജരാക്കി NDPS Act 1985 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദൻ എൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ ആക്കിലേരി, സന്ദീപ് സി വി, മുഹമ്മദ് റമീസ്, കെ, അഖിൽ കെ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ നിഷ എൻ കെ,രേഷ്മ ആർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ രാജൻ പി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.





