Ernakulam

സ്വര്‍ണവിലയിൽ വൻ വർധന

Please complete the required fields.




കൊച്ചി: സ്വര്‍ണവില സർവകാല റെക്കോഡോടെ വർധിച്ചു. സംസ്ഥാനത്ത് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം പവന് 94,120 രൂപയായിരുന്ന വില ബുധനാഴ്ച രാവിലെ 94,520 രൂപയിലെത്തി. ഗ്രാമിന് 11,765ൽ നിന്ന് 11,815 രൂപയിലേക്കാണ് എത്തിയത്.

ഇന്നലെ സർവകലാ റെക്കോഡിട്ട് തുടങ്ങിയ സ്വർണവില മൂന്ന് തവണയാണ് മാറി മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ 94,360 രൂപയായിരുന്ന വില ഉച്ചയ്ക്ക് പവന് 1200 രൂപ കുറഞ്ഞ് 93,160 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ, വൈകുന്നേരം വീണ്ടും വില ഉയരുന്നതാണ് കണ്ടത്.
പവന് 960 രൂപ വർധിച്ച് 94,160 രൂപയിലെത്തി. ബുധനഴ്ച രാവിലെ ഇന്നലെത്തെ റെക്കോഡ് വിലയായ 94,360ഉം മറികടന്ന് 94,520 രൂപയിലെത്തുകയായിരുന്നു. ഒക്ടോബർ മാസത്തെ ഏറ്റവും കൂടിയ വിലയുമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില(86,560) ഒക്ടോബർ മൂന്നിനും രേഖപ്പെടുത്തി.

Related Articles

Back to top button