Ernakulam
ഇതുവരെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലൊന്നും പേര് വരാതിരുന്ന അനില്‍ ആൻ്റണി എങ്ങനെ സ്ഥാനാര്‍ത്ഥിയായി, ഇതിന് പിന്നില്‍ എന്തെങ്കിലും ഉണ്ടോ? ഇക്കുറി പത്തനംതിട്ടയില്‍ തകര്‍പ്പൻ ജയം നേടുമെന്ന് തോമസ് ഐസക്ക്

കൊച്ചി: അനില്‍ ആൻ്റണി നല്ല എതിരാളിയെന്ന് പത്തനംതിട്ടയിലെ സിപിഐഎം സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്ക്. ഇതുവരെ സ്ഥാനാര്‍ത്ഥി ചർച്ചകളിലൊന്നും പേര് വരാതിരുന്ന അനില്‍ ആൻ്റണി എങ്ങനെ സ്ഥാനാർത്ഥിയായെന്നും ഇതിന് പിന്നില്‍ എന്തെങ്കിലും ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.ഇ ഡി ഇനിയും തനിക്ക് നോട്ടീസ് അയക്കട്ടെ. ഇ ഡി വിഷയം എങ്ങനെ ക്യാംപയിൻ ആക്കാം എന്ന് കാണിച്ച് തരാം. ഇക്കുറി പത്തനംതിട്ടയില്‍ തകർപ്പൻ ജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയെക്കുറിച്ച് ജനത്തിന് പ്രതികൂലമായി ചിന്തയില്ല.യുഡിഎഫിനും എൻഡിഎയ്ക്കുമാണ് കിഫ്ബിയെക്കുറിച്ച് പ്രതികൂല ചിന്തയുള്ളതെന്നും അദ്ദേഹം പറഞ്ഞു.





