
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. തുടർച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വർണവില ഇന്നലെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 240 രൂപ വർദ്ധിച്ചു.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇന്നലെ ഉയർന്നു.
ഒരു രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. അതേഅസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.





