Kozhikode

കോഴിക്കോട് താമരശ്ശേരിയിൽ താലൂക്ക് ആശുപത്രി ഡോക്ടർക്ക് തലയ്ക്ക് വെട്ടേറ്റു, ആക്രമിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്

Please complete the required fields.




കോഴിക്കോട് : താമരശ്ശേരിയിലെ താലൂക്ക് ആശുപത്രി ഡോക്ടർക്ക് തലയ്ക്ക് വെട്ടേറ്റു. പ്രതി പിടിയിൽ . അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരിടെ പിതാവ് സനൂപ് ആണ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചത്.
ഡോക്ടർ വിപിനാണ് വെട്ടേറ്റത് . മകൾക്ക് നീതി കിട്ടിയില്ല, കൃത്യമായ ചികിത്സ ലഭിച്ചില്ല, വീഴ്ച സംഭവിച്ചു എന്നാരോപിച്ചാണ് പ്രതി ആക്രമിച്ചത് . പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .

ഡോക്ടറുടെ തലയ്ക്ക് ഗുരുതരമയ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയിലെ ലാബ് ജീവനക്കാരന്‍ പറയുന്നത്. വളരെ പെട്ടെന്നുള്ള ആക്രമണമായിരന്നു. എന്‍റെ മകളെ കൊന്നവനല്ലെ എന്ന് ആക്രോശിച്ചായിരുന്നു ഡോകടറെ വെട്ടിയതെന്നും ഡോക്ടറുടെ തലയില്‍ ഗുരുതരമായി മുറിവുണ്ട് എന്നും ഇയാൾ പറയുന്നു.

പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.
എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.

Related Articles

Back to top button