Kerala

ട്രയിനിലെ തീവയ്പ്പ്; മരിച്ചവരുടെ വീട് സന്ദർശിച്ച് ധനസഹായം കൈമാറി മുഖ്യമന്ത്രി

Please complete the required fields.




കോഴിക്കോട്: എലത്തൂരിൽ വെച്ച് ട്രെയിനിൽ തീയിട്ടതിനെ തുടർന്ന് വീണു മരിച്ച മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്മത്തിന്റെയും
മട്ടന്നൂർ കൊടോളിപ്രം സ്വദേശി കെ.പി നൗഫീക്കിന്റെയും വീടുകൾ നേരിട്ട് സന്ദർശിച്ച് സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ കുടുംബാംഗങ്ങൾക്ക് കൈമാറി.

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷണ സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അന്വേഷണത്തിന്റെ സ്ഥിതി വിവരങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എ.ഡി.ജി.പി എം.ആർ അജിത് കുമാർ, റെയ്ഞ്ച് ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

Related Articles

Leave a Reply

Back to top button