Thiruvananthapuram

കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് താമസം; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ കിണറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരം കാക്കമൂലയില്‍ ഓട്ടോ ഡ്രൈവറെ കിണറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കാമൂല സ്വദേശി രാജന്‍ (53) ആണ് മരിച്ചത്. മൂന്നുദിവസമായി രാജനെ കാണാനില്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. രാജന്‍ കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ വീടിന് മുന്നിലെ കിണറ്റില്‍ ആണ് രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നേമം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button