Ernakulam

പ്രണയം നടിച്ച് 15-കാരിയോട് ലൈംഗികാതിക്രമം; വയനാട് സ്വദേശി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ പിടിയില്‍, പ്രതി വിവാഹിതന്‍

Please complete the required fields.




കൊച്ചി: 15-കാരിയോട് ലൈംഗികാതിക്രമം കാണിച്ച ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. വയനാട് ചീരാല്‍ സ്വദേശി നൗഷാദ് (30) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി പഠനത്തില്‍ പിന്നാക്കം പോയതിനേത്തുടര്‍ന്ന് രക്ഷിതാക്കള്‍ പെണ്‍കുട്ടിയുടെ ഫോണ്‍വിളികള്‍ നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തപ്പോഴാണ് വിവാഹിതനായ യുവാവുമായി പ്രണയത്തിലാണെന്ന് അറിയുന്നത്.

രക്ഷിതാക്കള്‍ വിവരം പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പോക്‌സോ വകുപ്പുകള്‍ ചുമത്തി നൗഷാദിന്റെ പേരില്‍ കേസെടുക്കുകയുമായിരുന്നു. എസിപി പി. രാജ്കുമാറിന്റെ നിര്‍ദേശപ്രകാരം പാലാരിവട്ടം എസ്എച്ച്ഒ കെ.ആര്‍. രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button