Kerala

ഇടിമിന്നലോട് കൂടിയ മഴയും കാറ്റും വരുന്നു; അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലയിൽ മഴ കനക്കും

Please complete the required fields.




അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം തലസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമാകുന്നു. ഇന്നലെ മുതൽ ശക്തമായ മഴ ഇന്നും തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ അപകടകരമായ സാഹചര്യമാണുള്ളത്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി അടക്കമുള്ള മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്. പൊന്മുടി ഇക്കോ ടൂറിസം ഇന്ന് മുതൽ [26. 9. 2025] ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുമെന്നാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചത്.

Related Articles

Back to top button