India

ട്രെയിനില്‍ ജീവനുള്ള പാമ്പിനെ കൈവശം വെച്ച് ഭീഷണിപ്പെടുത്തി പണംപിരിക്കല്‍: വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് റെയില്‍വേ

Please complete the required fields.




അഹമ്മദാബാദ്–സബർമതി എക്സ്പ്രസിൽ പാമ്പിനെ കൈവശം വെച്ച് യാത്രക്കാരില്‍ നിന്ന് പണം ആവശ്യപ്പെടുന്ന വ്യക്തിയുടെ വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യൻ റെയില്‍വേ. നിങ്ങളുടെ ടിക്കറ്റ് നമ്പറും പിഎൻആറും മൊബൈല്‍ നമ്പര്‍ എന്നിവ പങ്കുവെക്കാൻ റെയില്‍വെ ആ‍വശ്യപ്പെട്ടു.
വെറും 22 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പാണ് യാത്രക്കാരനായ ദീപക് രഘുവൻഷി പങ്കുവെച്ചത്. എക്സിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു. മധ്യപ്രദേശ് മംഗോലി–ബീന ജംഗ്ഷന് ഇടയിൽ വെച്ചാണ് ഈ വീഡിയോ യാത്രക്കാരൻ പകര്‍ത്തിയത്. വീഡിയോയിൽ ഒരാള്‍ ബോഗിയില്‍ ഒരു പാമ്പിനെ കൈയില്‍ പിടിച്ചു കൊണ്ട് നിര്‍ബന്ധിതമായി പണം വാങ്കുകയായിരുന്നു.

ഒരാള്‍ തൻ്റെ പേ‍ഴ്സില്‍ നിന്ന് കാശെടുത്ത് നല്‍കുന്നതും വീഡിയോയില്‍ കാണുവാൻ സാധിക്കും. ദീപക് ഈ വീഡിയോ എക്സില്‍ പങ്കുവെച്ചതിന് പിന്നാലെ ഇന്ത്യൻ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നീട് ദീപക്കിൻ്റെ യാത്രാ വിവരങ്ങള്‍ കൂടാതെ മൊബൈൽ നമ്പർ എന്നിവ മെസ്സേജ് അയക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Related Articles

Back to top button