Idukki

സ്കൂട്ടർ ഓട്ടോയിലിടിച്ച് റോഡിലേക്ക് മറിഞ്ഞു; ലോറി കയറിയിറങ്ങി അധ്യാപകന് ദാരുണാന്ത്യം

Please complete the required fields.




തൊടുപുഴ: ഇടുക്കി പുളിയൻമലയിലുണ്ടായ വാഹനാപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം. മുരിക്കടി സ്വദേശി ജോയ്‌സ് പി ഷിബു ആണ് മരിച്ചത്. പുളിയൻമല ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായിരുന്നു ജോയ്‌സ്. സ്കൂട്ടർ ഓട്ടോയിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. ഇതിനിടെ ജോയ്‌സിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.മറ്റൊരു സംഭവത്തിൽ പോത്തന്‍കോട് ചാത്തമ്പാട്ട്‌ ടിപ്പര്‍ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. ഭാര്യ നസീഹയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് മൂന്നേകാലോടെയാണ് അപകടം സംഭവിച്ചത്.

ബൈക്കില്‍ ചാത്തന്‍പാടുള്ള കുടുംബവീട്ടിലേക്ക് പോവുകയായിരുന്നു റഹീമും ഭാര്യ നസീഹയും. ഇരുവാഹനങ്ങളും പോത്തന്‍കോട്ടുനിന്നു വെമ്പായം ഭാഗത്തേക്കാണ് സഞ്ചരിച്ചിരുന്നത്. ചാത്തന്‍പാട്ടുവെച്ച് ടിപ്പര്‍ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യതോടെ ഇരുവരും റോഡില്‍ വീണുപോവുകയായിരുന്നു. ടിപ്പറിന്റെ പിന്‍ചക്രം ദേഹത്ത് കയറി ഇറങ്ങിയാണ് റഹീം മരണപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ നസീഹയെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button