Kerala

സംസ്ഥാനത്ത് സ്വർണവില 82,000 ​രൂപ കടന്നു

Please complete the required fields.




സംസ്ഥാനത്ത് സ്വർണവില 82,000 ​രൂപ കടന്നു. ഗ്രാമിന്റെ വില 75 രൂപ വർധിച്ച് 10,280 രൂപയായി ഉയർന്നു. പവന് 600 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 82,240 രൂപയായി ഉയർന്നു. 18കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ വർധിച്ച് 8440 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ വർധനവുണ്ടായി.

40 ഡോളറിന്റെ വർധയാണ് മഞ്ഞലോഹത്തിന് ഉണ്ടായത്. 3,684.75 ഡോളറയാണ് വില ഉയർന്നത്. യു.എസിൽ സ്വർണത്തിന്റെ ഭാവിവിലകളും ഉയർന്നിട്ടുണ്ട്. 0.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 3,705 ഡോളറായാണ് വില ഉയർന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറച്ചത് മൂലം സ്വർണവിലയിൽ വൻ വർധനവുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Related Articles

Back to top button