Kozhikode

പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു റോഡ്

Please complete the required fields.




കൊടുവള്ളി : തുടർച്ചയായി അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു റോഡ് കാണണമെങ്കിൽ കൊടുവള്ളി-നരിക്കുനി റോഡിൽ യാത്രചെയ്താൽ മതി. ഇവിടെ കച്ചേരിമുക്ക് എന്നൊരു സ്ഥലമുണ്ട്. ഇതുവഴി യാത്രചെയ്തവർ ഈ റോഡ് ഒരിക്കലും മറക്കില്ല. കാരണം, മഴക്കാലത്തും വേനൽക്കാലത്തും കച്ചേരിമുക്ക് റോഡിലൂടെയുള്ള യാത്ര ദുരിതംതന്നെ. മഴക്കാലത്ത് ചെളിശല്യമാണെങ്കിൽ വേനൽക്കാലത്ത് പൊടിശല്യമായിരിക്കും.

കൊടുവള്ളി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ള പ്രധാനപ്പെട്ട റോഡുകളിലൊന്നാണ് കിഴക്കോത്ത് കച്ചേരിമുക്ക് റോഡ്. ജൽ ജീവൻ മിഷന്റെ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡിൽ നിലവിലുണ്ടായിരുന്ന ടാറിങ് വെട്ടിപ്പൊളിച്ച് കുഴിയെടുക്കുകയും പിന്നീട് അത് യഥാർഥരീതിയിൽ പുനഃസ്ഥാപിക്കുന്നതിൽ വീഴ്ചവരുത്തിയതുകാരണമാണ് റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിത്തീരാൻ കാരണം. നരിക്കുനി, എളേറ്റിൽ വട്ടോളി, ആരാമ്പ്രം, പന്നൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും കൊടുവള്ളി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, എളേറ്റിൽ ഗോൾഡൻഹിൽ കോളേജ് എന്നിവിടങ്ങളിലേക്കും ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഏറെ തിരക്കുള്ള റോഡാണിത്.

Related Articles

Back to top button