
കോഴിക്കോട് : പുതിയാപ്പ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കലാ-കായിക-വിദ്യാഭ്യാസ മേഖലയിൽ മികച്ചവിജയം നേടിയവർക്കുള്ള സ്കോളർഷിപ്പ് വിതരണംചെയ്തു. പരിപാടി എം.കെ. രാഘവൻ എം.പി. ഉദ്ഘാടനംചെയ്തു. 52-പ്രതിഭകൾക്കാണ് മെമെന്റോയും കാഷ് അവാർഡും നൽകിയത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയായി.
പുതിയാപ്പ അരയസമാജം പ്രസിഡന്റ് സി. ഗണേശൻ അധ്യക്ഷനായി. സെക്രട്ടറി എം.കെ. ദിനേശൻ, 75-ാം വാർഡ് കൗൺസിലർ വി.കെ. മോഹൻദാസ്, 74-ാം വാർഡ് കൗൺസിലർ പ്രസീന പണ്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു. സ്കോളർഷിപ്പ് വിതരണത്തിനുശേഷം ഗീതാഞ്ജലി കോഴിക്കോട് അവതരിപ്പിക്കുന്ന ഗാനമേളയും നടന്നു.





