Kozhikode

മാഹി വിദേശ മദ്യവുമായി വടകര സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയിൽ

Please complete the required fields.




വടകര ; മാഹി വിദേശ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിൽ. റെയിഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മുരളി കെ.വിയും പാർട്ടിയും ദേശീയപാത കൈനാട്ടിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയിലാണ് പ്രതിയെ പിടികൂടിയത്.
KL56 X 5020 നമ്പർ ഡിയോ ഹോണ്ട സ്കൂട്ടറിൽ 15 ലിറ്റർ മാഹി വിദേശ മദ്യവുമായി തിക്കോടി പള്ളിക്കര തച്ചടത്ത് താഴെ കുനി ഉണ്ണികൃഷ്ണൻ (37) ആണ് പിടിയിലായത്.പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എം.പി, മുസ്ബിൻ ഇ.എം, ശ്യാംരാജ് എ , മുഹമ്മദ് റമീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജൻ പി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button