
താമരശ്ശേരി : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ ശ്രീകൃഷ്ണനൃത്തവും ഉറിയടിയും സംഘടിപ്പിച്ചു.
ശ്രീകൃഷ്ണ, ഗോപിക വേഷമണിഞ്ഞ ബാലികാ-ബാലന്മാർ അണിനിരന്ന പരിപാടി താമരശ്ശേരി കോട്ടയിൽ ക്ഷേത്രം മേൽശാന്തി കരുവാറ്റ ബാബു നമ്പൂതിരി ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം രക്ഷാധികാരി ഗിരീഷ് തേവള്ളി അധ്യക്ഷനായി. രാധാകൃഷ്ണൻ ഉണ്ണികുളം, രാധാകൃഷ്ണൻ പോർങ്ങോട്ടൂർ, ബിജു ചുങ്കം, കെ.ബി. ലിജു, കെ.പി. ശിവദാസൻ, ബിൽജു രാമദേശം, കെ.സി. ബൈജു, എ.കെ. ബവീഷ്, കെ.ടി. ബലരാമൻ, കെ.പി. രാജേഷ്, ലിനീഷ് ബാബു എന്നിവർ നേതൃത്വംനൽകി





