Kozhikode

ആശ്വാസ് പദ്ധതിപ്രകാരം 10 ലക്ഷം രൂപയുടെ സഹായധനം നൽകി

Please complete the required fields.




നാദാപുരം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കീഴിൽ ആശ്വാസ് പദ്ധതിപ്രകാരമുള്ള മരണാനന്തരസഹായമായ 10 ലക്ഷം രൂപ കൈമാറി. കല്ലാച്ചി യൂണിറ്റിന്റെ വാർഷിക ജനറൽബോഡിയും രണ്ടുകുട്ടികളുടെ ചികിത്സാ സഹായധനവും, ഉന്നതവിജയംനേടിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കുന്ന ചടങ്ങുമുണ്ടായി.

ആശ്വാസ് പദ്ധതിയുടെ ഉദ്‌ഘാടനം ആശ്വാസ് പദ്ധതി ചെയർമാൻ എം.വി.എം. കബീർ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.സി. ദിനേശൻ അധ്യക്ഷനായി. യൂത്ത് വിങ്‌ സംസ്ഥാനപ്രസിഡന്റ് സലീം രാമനാട്ടുകര, ജില്ലാസെക്രട്ടറി സുനിൽകുമാർ, ഷംസുദ്ദീൻ ഇല്ലത്ത്, ഏരത്ത് ഇഖ്ബാൽ, കണേക്കൽ അബ്ബാസ്, സലാം സ്പീഡ്, ചിറക്കൽ റഹ്‌മത്ത്, എസിസി ശ്രീരാമൻ, തണൽ അശോകൻ, നജീബ് ഏലിയാട്ട്, എൻ.കെ. ജമാൽ ഹാജി, സുധീർ ഒറ്റപുരയ്ക്കൽ, നിമേഷ്, ഐ.കെ. സുധി, വിനോദൻ, പവിത്രൻ, റ്റാറ്റ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button