Wayanad

വയനാട് മീനങ്ങാടിലെ വാഹനാപകടം; ഒരാൾ കൂടി മരിച്ചു, രണ്ടുപേർ ഗുരുതരാവസ്ഥയിൽ

Please complete the required fields.




കല്പറ്റ: വയനാട് മീനങ്ങാടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഏച്ചോം കൈപ്പാട്ടുകുന്ന് കിഴക്കെ പുരയ്ക്കൽ അഭിജിത്ത് (20) ആണ് മരിച്ചത്. അപകടത്തിൽ പന്നിമുണ്ട തച്ചമ്പത്ത് ശിവരാഗ് (20) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ കൃഷ്ണഗിരിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്. ബൈക്കും സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏച്ചോം സ്വദേശി അലൻ, മൈലമ്പാടി സ്വദേശി ബിജു എന്നിവർ ചികിത്സയിലാണ്.

Related Articles

Back to top button