Kozhikode

ഓഫർ അപകടം; നാദാപുരത്തെ തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേർക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട് : ഓണം ഓഫർ കേട്ട് ഓടിയെത്തിയവർ അപകടത്തിൽപ്പെട്ടു. നാദാപുരത്തെ തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേർക്ക് പരിക്ക്.നാദാപുരം കസ്തൂരി കുളത്തെ വടകര സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബ്ലാക്ക് മെൻസ് സിലായിരുന്നു പുരുഷ വസ്ത്രങ്ങൾക്ക് വലിയ വിലക്കുറവിൻ്റെ ഓഫർ നൽകിയത്. ഇതറിഞ്ഞ് നൂറുകണക്കിന് യുവാക്കളാണ് കടയിൽ ഇരച്ച് എത്തിയത്.

പരിക്കേറ്റവരെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായവരെ കോഴിക്കോടേക്ക് കൊണ്ടുപോയി. ഏത് ഡ്രസ് എടുത്താലും 99 രൂപ എന്നാണ് ഓഫർ. ഇതോടെ ജനങ്ങൾ തള്ളിക്കയറുകയായിരുന്നു.

Related Articles

Back to top button