
കോഴിക്കോട്: കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. കോഴിക്കോട് താമരശ്ശേരി പടിക്കല്‍ വയലില്‍ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. 79 കാരിയായ പുല്ലുമല സരോജിനി അമ്മയാണ് മരിച്ചത്. പൂനൂര്‍ സ്വദേശികള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് സരോജിനിയെ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
അതേസമയം കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ കടിയങ്ങാട് മുൻ സൈനികൻ സ്കൂട്ടറിടിച്ച് മരിച്ചു. കടിയങ്ങാട് പുത്തൻപുരയിൽ ബാലകൃഷ്ണൻ നായരാണ് (78) മരിച്ചത്. വ്യാഴാഴ്ച രാവിലെ കടിയങ്ങാട് ഡേ മാർട്ടിനു സമീപത്തായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.





