Thiruvananthapuram

കനത്ത മഴക്കൊപ്പം അസാധാരണ കാറ്റും; കെഎസ്ഇബി യ്ക്ക് നഷ്ടം 164.46 കോടി രൂപ

Please complete the required fields.




സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബി നഷ്ടം കൂടി. കെ എസ് ഇ ബി യ്ക്ക് നഷ്ടം 164.46 കോടി രൂപ. 3,153 ഹൈടെൻഷൻ പോസ്റ്റുകൾക്ക് തകരാർ സംഭവിച്ചു. 23,339 ലോ ടെൻഷൻ പോസ്റ്റുകൾക്കും തകരാർ സംഭവിച്ചു. 2,826 ഹൈടെൻഷൻ ലൈനുകളും, 61,637 ലോ ടെൻഷൻ ലൈനുകളും പൊട്ടിവീണു. മേഖലയിൽ ഏകദേശം 164 കോടി 46 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായത്. 81,99,992 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിനോടകം 76,35,286 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകാനായി.

അതേസമയം ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ കനത്ത മഴക്ക് നേരിയ കുറവുണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ മുതൽ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടായിരുന്നെങ്കിൽ ഉച്ചക്ക് ശേഷം 4 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.

ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിശക്ത മഴക്കുള്ള സാധ്യത. മറ്റ് 10 ജില്ലകളിലും ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. ഈ ജില്ലകളിലെല്ലാം യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 4 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം പറയുന്നത്.

Related Articles

Back to top button