Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു

Please complete the required fields.




സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു . ഗ്രാമിന 15 രൂപയുടെ വർധനവാണ് ഉണ്ടായത്. 9405 രൂപയായാണ് വർധിച്ചത്. പവന്റെ വില 120 രൂപ ഉയർന്ന് 75240 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയർന്ന് 7720 രൂപയായി. 14 കാരറ്റിന്റെ വില 6010 രൂപയിൽ തുടരുകയാണ്. ഒമ്പത് കാരറ്റിന്റെ വില 3880ൽ തുടരുകയാണ്. വെള്ളിവിലയിൽ മാറ്റമില്ല.

സംസ്ഥാനത്ത് സ്വർണ വിലയിൽ കഴിഞ്ഞ ദിവസവും വർധനവ് രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം പവൻ വില 75,000 രൂപ കടക്കുകയും ചെയ്തിരുന്നു. ഗ്രാമിന് 35 രൂപ വർധിച്ച് 9390 രൂപയിലാണ് കഴിഞ്ഞദിവസമെത്തിയത്. പവന് 280 വർധിച്ച് 75,120 രൂപയിലും എത്തി. യു.എസ് കേന്ദ്രബാങ്കുമായി ബന്ധപ്പെട്ട സംഭവങ്ങൾ തന്നെയാണ് കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വർണവിലയെ സ്വാധീനിക്കുന്നത്.

Related Articles

Back to top button