Thiruvananthapuram

ഇന്ന് സ്വർണവില 75,000 ത്തിന് മുകളിൽ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 280 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 75,120 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,500 രൂപ നൽകേണ്ടി വരും.

ഇന്നലെ പവന് 400 രൂപ വർദ്ധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് വർദ്ധിച്ചത്. 14 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില 75000 കടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9390 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7710 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6005 ആണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല . ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 126 രൂപയാണ്.

Related Articles

Back to top button