
കോഴിക്കോട് : കല്ലാച്ചിയിൽ ആശുപത്രി സുരക്ഷാ ജീവനക്കാരന് മർദ്ദനം . കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ രാമകൃഷ്ണനാണ് മർദ്ദനമേറ്റത് .ഇന്നലെ രാത്രിയാണ് സംഭവം .
ആശുപത്രി ഗേറ്റിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മാറ്റാൻ ആവിശ്യപ്പെട്ടതിനാണ് ആറോളം പേർ മർദ്ദിച്ചതെന്നാണ് പരാതി . സ്കൂട്ടർ മാറ്റാൻ ആവശ്യപ്പെട്ടത് വാക്കുതർക്കം ആവുകയും പിന്നീട് മർദ്ദനത്തിലേക്ക് കടക്കുകയുമായിരുന്നു . സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നാദാപുരം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു .





