India

ദീപാവലി സമ്മാനം; കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു

Please complete the required fields.




കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും ഡിഎ വർധിപ്പിച്ചു. ക്ഷാമബത്ത മൂന്നു ശതമാനം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഇതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാകും.ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമാകുന്ന തീരുമാനമാണിത്.പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വർധനവ് നേരിടാൻ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത. ഇതിനു മുമ്പ് ക്ഷാമബത്ത വർധിപ്പിച്ചത് 2024 മാർച്ചിലായിരുന്നു.

Related Articles

Back to top button