Alappuzha

ആരാധകരിൽ ആവേശത്തിന് വിത്തുപാകി കൊണ്ട് കേരള ക്രിക്കറ്റ് ലീഗ് ട്രോഫി ടൂര്‍ പര്യടനത്തിന് ആലപ്പുഴയിൽ തുടക്കമായി

Please complete the required fields.




ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ട്രോഫി പര്യടനത്തിന് ആവേശത്തിന്റെ വരവേല്‍പ്പ് ഒരുക്കി ആലപ്പുഴ. ചൊവ്വാഴ്ചയാണ് ജില്ലയിലേക്ക് ട്രോഫി ടൂർ പര്യടനത്തിന്റെ വാഹനം പ്രവേശിച്ചത്. ഗംഭീര സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചത്. നാലുദിവസം നീണ്ടു നിൽക്കുന്ന പര്യടനമാണ് ജില്ലയിൽ ഉണ്ടാവുക.പര്യടനത്തിന് തുടക്കമായ ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് അരൂരിൽ നിന്നും പര്യടനം ആരംഭിച്ചത്. ചേര്‍ത്തല ടൗണ്‍, എസ്.എന്‍ കോളേജ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം മാരാരിക്കുളം ബീച്ചിലും ട്രോഫി പ്രദര്‍ശിപ്പിച്ചിരുന്നു. വിവിധ ഇടങ്ങളിൽ കാണികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.

രണ്ടാം ദിനമായ ബുധനാഴ്്ച്ച രാവിലെ 10 മണിക്ക് ആലപ്പുഴ ഫിനിഷിംഗ് പോയിന്റില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ആലപ്പുഴ ടൂറിസം എസ്‌ഐ രാജു മോന്‍, പ്രദീപ് (കേരള പോലീസ്), ആലപ്പുഴ ജില്ലാ ക്രിക്കറ്റ് ആസോസിയേഷന്‍ പ്രസിഡന്റ് യു മനോജ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ രക്ഷാധികാരി എം നൗഫല്‍, നിശാന്ത് (ആലപ്പി റിപ്പിള്‍സ്), കെ സി എല്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ രാജേഷ് തമ്പി, ജില്ലാ ക്രിക്കറ്റ് ആസോസിയേഷന്‍ മെമ്പര്‍ ഹരികുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.തുടര്‍ന്ന് സെന്റ് ജോസഫ് വനിതാ കോളേജ്, എസ്.ഡി കോളേജ് എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ട്രോഫിക്ക് വരവേല്‍പ്പ് നല്‍കി. പര്യടനം ആലപ്പുഴ ബീച്ചിലെ സ്വീകരണത്തോടെ സമാപിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും പര്യടനം വരും ദിവസങ്ങളിൽ തുടരുന്നതാണ്. വ്യാഴാഴ്ച എസ്.ഡി.വി സെന്‍ട്രല്‍ സ്‌കൂള്‍, കാര്‍മല്‍ പോളിടെക്നിക് കോളേജ്, ടി.ഡി മെഡിക്കല്‍ കോളേജ് ക്യാമ്പസ്, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ ട്രോഫി എത്തും. വെള്ളിയാഴ്ച എം.എസ്.എം കോളേജ്, അഴീക്കല്‍ ബീച്ച് എന്നിവിടങ്ങളിലും പര്യടനം നടക്കും

Related Articles

Back to top button