
കോഴിക്കോട്: നാദാപുരം മഞ്ഞാമ്പറം പള്ളിക്ക് സമീപം വൻ ബോംബ് ശേഖരണം കണ്ടെത്തി. ഇലക്ട്രിസിറ്റി ലൈൻ വലിക്കുവാൻ വേണ്ടി കെഎസ്ഇബി ജീവനക്കാർ ഇടവഴിയിൽ പോയപ്പോൾ മതിലിന്റെ പൊത്തിൽ ഒളിപ്പിച്ചുവെച്ച രീതിയിലാണ് ബോംബ് കണ്ടെത്തിയത്.
ഈ കുറ്റകൃത്യം ചെയ്തവരെ ഉടൻ നിയമത്തിൽ മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ നൽകണമെന്ന് നാട്ടുകാർ പറഞ്ഞു. മഞ്ഞമ്പുറം പ്രദേശത്തും ഇടവഴിയിലും പൊലീസ് കൂടുതൽ അന്വേഷണം നടത്തി കൂടുതൽ ബോംബ് ശേഖരണം ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.





