Ernakulam

ലൈഫ് മിഷന്‍ കോഴയിടപാട്; സി.എം രവീന്ദ്രന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കും

Please complete the required fields.




ലൈഫ്മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന്‍ ഇന്ന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇ. ഡി സി.എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയിലെ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദേശം.

ഫെബ്രുവരി 27ന് ഹാജരാകണമെന്ന് ഇ.ഡി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അന്ന് സി എം രവീന്ദ്രന്‍ എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ല എന്നായിരുന്നു ഇ.ഡിക്ക് മറുപടി നല്‍കിയത്. തുടര്‍ന്നാണ് രണ്ടാം തവണയും സിഎം രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയത്.

കേസില്‍ മൊഴികളുടെയും വ്യക്തമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Back to top button