Kerala
ബാംഗ്ലൂർ, ചെന്നൈ അടക്കമുള്ള സിറ്റികളിൽ നിന്ന് സ്പെഷ്യൽ സർവ്വീസുകൾ; ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി

ഓണം സ്പെഷ്യൽ സർവ്വീസുകൾ – ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി. യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും.
നിലവിലുള്ള സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്.





