Kollam

കൊല്ലത്ത് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Please complete the required fields.




കൊല്ലം: കൊല്ലം ഓയൂരിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. റോഡുവിള സ്വദേശി മുഹമ്മദ്‌ അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. രാത്രി 11.30 യോടെയാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിൽ ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്സന് ​​ഗുരുതരമായി പരിക്കേറ്റു. ഇയാളെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റൊരു സംഭവത്തിൽ, കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥിതൊഴിലാളികൾക്ക് പരിക്ക്. അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് റോഡിലൂടെ നടന്നുപേകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേരുടെ നില ഗുരുതരം.ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ദേശീയപാതയില്‍ ആലിങ്കീല്‍ തിയേറ്ററിന് മുന്നിലാണ് അപകടം നടന്നത്. മൂന്നുപേരും രാവിലെ റോഡരികിലൂടെ നടന്ന് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേക്ക് പോകുകയായികുന്ന തബു ബസാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ തൊഴിലാളികളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Related Articles

Back to top button