Kozhikode

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് വീട്ടമ്മയുടെ പണവും ഫോണും കവർന്നു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിൽ നിന്നും വീട്ടമ്മയായ യാത്രക്കാരിയെ തള്ളിയിട്ട് ബാഗ് തട്ടിപ്പറിച്ച് 8500രൂപയും ഫോണും കവർന്നു. ട്രെയിൻ കോഴിക്കോട് റെയിവെ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് കല്ലായിൽ എത്തിയപ്പോഴായിരുന്നു സംഭവം.

കല്ലായിയിൽ എത്തിയതിനാൽ ട്രെയിനിന് വേഗത കുറവായിരുന്നു.വീട്ടമ്മ ട്രെയിനിലെ ബാത്റൂമിലേക്ക് പോകുന്നതിനിടയിൽ ഡോറിനു സമീപത്ത് വെച്ച് തള്ളിയിടുകയായിരുന്നു. പിടിവലി നടക്കുന്നതിനിയുടെ മോഷ്ട്ടാവും താഴേക്ക് വീണു തുടർന്ന് മോഷ്ട്ടാവ് വീട്ടമ്മയുടെ കൈയ്യിൽ നിന്നും ബാഗ് തട്ടിപ്പറിച്ചു രക്ഷപ്പെടുകയായിരുന്നു. തലക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. ഇതുവരെ പ്രതിയെ കണ്ടെത്താനായില്ല. ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടശേഷം വേഗതകുറച്ച് കല്ലായി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം

Related Articles

Back to top button