
കോഴിക്കോട് : ഒഡിഷയിൽനിന്ന് കോഴിക്കോട്ടേക്ക് കഞ്ചാവ് മൊത്തമായെത്തിച്ച് വിൽപ്പന നടത്തുന്നയാൾ 2.188 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. ഒഡിഷ ഗഞ്ചം ജില്ലയിൽ മുനിഗഡി ഗംഗാപൂർ സ്വദേശി ലക്ഷ്മൺ നായക് (35) ആണ് കോർപ്പറേഷന് സ്റ്റേഡിയത്തിന് സമീപത്ത് പിടിയിലായത്.
വിദ്യാർഥികൾക്ക് ഏജന്റുമാർ മുഖേന കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളായിരുന്നു. കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പ്രഹ്ലാദന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.പി. രാജേഷ്, ടി.വി. റിഷിത് കുമാർ, സിഇഒ മാരായ പ്രജിത്ത്, അനന്തു വിജയൻ, സിഇഒ ഡ്രൈവർ ഹിതിൻ ദാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്





